IndiaKeralaLatest

ലോക കേരള സഭാ അംഗവും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു

“Manju”

കൊല്ലം: തമിഴ്‌നാട്ടിലെ മധുരയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു. കൊല്ലം വെളിയം ആരുര്‍ക്കോണം അശ്വതിയില്‍ എന്‍ ധനപാല്‍ (അനില്‍-59), ഭാര്യ ജലജ ധനപാല്‍ (51) എന്നിവരാണ് മരിച്ചത്.
വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരികയായിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. വിശാഖപട്ടണം മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, ലോക കേരള സഭാ അംഗം എന്നീ നിലകളില്‍ ധനപാല്‍ പ്രവര്‍ത്തിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കള്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അശ്വതി, പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനുഷ്.

Related Articles

Back to top button