Latest

മേഘ്ന രാജിനെയും,മകനെയും സന്ദര്‍ശിച്ച് അഹാനയും സഹോദരിമാരും

“Manju”

നടി മേഘ്ന രാജിനെയും,മകനെയും കണ്ട് സൗഹൃദം പുതുക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടി അഹാനകൃഷ്ണയും ,സഹോദരി ഹൻസികയും . അമ്മ സിന്ധുവിനൊപ്പമാണ് ഇരുവരും ചിരിഞ്ജീവി സർജ്ജയുടെ വീട്ടിലെത്തിയത്.

കുഞ്ഞു റായനെ അഹാന കൊഞ്ചിക്കുന്നതിന്റെയും മറ്റും ചിത്രങ്ങൾ മേഘ്നരാജാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് . മേഘ്നയ്‌ക്കും കുഞ്ഞിനും നിങ്ങളുടെ മാതാപിതാക്കൾക്കും ഒപ്പം കുറേ നേരം കൂടി ചിലവഴിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും അഹാന മേഘ്നയുടെ സോഷ്യൽമീഡിയ പോസ്റ്റിന് കമന്റായി കുറിച്ചിട്ടുണ്ട്.

ഭർത്താവിന്റെ മരണത്തിൽ നിന്നും കരകയറിയ മേഘ്ന വീണ്ടും സിനിമയിലും മോഡലിങിലും സജീവമായി തുടങ്ങിയിട്ടുണ്ട്. ഇടയ്‌ക്കിടെ ആരാധകർക്കായി ചിരുവിന്റെ ഓർമകളെ കുറിച്ചെല്ലാം മേഘ്ന പങ്കുവെക്കാറുണ്ട്. മകന്റെ മുഖം കണ്ടപ്പോഴാണ് ചീരുവിനെ നഷ്ടപ്പെട്ട വേദനയ്‌ക്ക് കുറവുണ്ടായതെന്നും മേഘ്ന പറഞ്ഞിരുന്നു

Related Articles

Back to top button