KeralaLatest

ബെഹ്റ ഡിജിപി സ്ഥാനം ഒഴിയേണ്ടതില്ല എന്ന് ടിക്കാറാം മീണ

“Manju”

ബെഹ്റക്ക് ആശ്വാസം, ഡിജിപി സ്ഥാനം ഒഴിയേണ്ടതില്ല എന്ന് ടിക്കാറാം മീണ – East  Coast Daily Malayalam

ശ്രീജ.എസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം മൂന്നര വര്‍ഷമായി ഡിജിപി സ്ഥാനത്ത് തുടരുന്ന ലോകനാഥ് ബെഹ്റക്ക് ബാധകമല്ലെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നിലവിലെ നിര്‍ദ്ദേശം ഡിജിപിക്ക് ബാധകമല്ല. ബെഹ്റയെ മാറ്റുന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണം എന്ന കമ്മിഷന്റെ നിര്‍ദേശപ്രകാരം ബെഹ്റയെ മാറ്റും എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷ്ണറുടെ വിശദീകരണം.

Related Articles

Back to top button