ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അമിത് നാരങ്
മസ്കത്ത് : ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അമിത് നാരങ് സ്ഥാനമേറ്റു. തിങ്കളാഴ്ചയാണ് അംബാസഡര്‍ വിദേശകാര്യമന്ത്രിയുടെ ഓഫിസിലെത്തിയത്. നിയമന പത്രം ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ബുസൈദിക്ക് കൈമാറിയതായി നാരങ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2001ല്‍ ഇന്ത്യന്‍ ഫോറിന് സര്‍വിസില്‍ ചേര്‍ന്ന നാരങ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോ. സെക്രട്ടറിയായിരുന്നു. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ കരിയര്‍ തുടങ്ങുന്നത്. 2003ല്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയില്‍ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചത്.