LatestMalappuramThiruvananthapuram

കോവിഡ് ബാധിതരോട് ആംബുലന്‍സ് സേവനത്തിന് അമിത തുക ഈടാക്കുന്നതായി പരാതി

“Manju”

സിന്ധുമോൾ. ആർ

ബാലുശ്ശേരി: കോവിഡ് ബാധിതരോട് ആംബുലന്‍സിന് അമിത തുക ഈടാക്കുന്നതായി പരാതി. കോവിഡ് സ്ഥിരീകരിച്ച്‌ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയും മകളും കോവിഡ് ടെസ്റ്റിനായി സമീപത്തെ സ്‌കൂളിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചപ്പോഴാണ് ഡ്രൈവര്‍ വന്‍തുക ആവശ്യപ്പെട്ടത്.

മൂന്ന് കിലോമീറ്റര്‍ യാത്രയ്ക്ക് ആംബുലന്‍സ് ഡ്രൈവര്‍ 1200 രൂപയാണ് ആവശ്യപ്പെട്ടത്. ആളൊന്നിന് 600 രൂപ വീതം വാങ്ങാന്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് തിരുമാനിച്ചിട്ടുണ്ടെന്നാണ് ഡ്രൈവര്‍ വീട്ടമ്മയോട് പറഞ്ഞത്. സാമ്പത്തിക പ്രയാസം ഉണ്ടെന്നും ഇത്രയുംപണം തരാന്‍ കഴിയില്ലെന്നും വീട്ടമ്മ പറഞ്ഞിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വീട്ടമ്മ ആംബുലന്‍സിനായി ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056 ലേക്ക് വിളിച്ച്‌ സേവനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൗജന്യ യാത്രാസൗകര്യം ലഭ്യമാവുകയായിരുന്നു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. സംഭവത്തില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു.

Related Articles

Back to top button