India

വ്യാജ രേഖകൾ നിർമ്മിച്ച് അനധികൃതമായി രാജ്യത്ത് താമസിച്ചു : മൂന്ന് രോഹിങ്ക്യ മുസ്ലീങ്ങൾ പിടിയിൽ

“Manju”

ലക്‌നൗ : അനധികൃതമായി വ്യാജ രേഖ നിർമ്മിച്ച് രാജ്യത്ത് താമസിച്ച മൂന്ന് രോഹിങ്ക്യ മുസ്ലീങ്ങൾ അറിസ്റ്റിൽ. മുഹമ്മദ് ഫറൂഖ്, മുഹമ്മദ് സുബൈർ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായത്. ലക്‌നൗവിലുള്ള മിലിറ്ററി ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്.

ഉന്നാവോ, അലീഖഡ്, നോയിഡ എന്നിവിങ്ങളിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ആളുകളെ ഇന്ത്യയിലെയ്ക്ക് കടത്തുന്ന സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ അറിയിച്ചു. രാജ്യത്തേയ്ക്ക് കടത്തിക്കൊണ്ടുവരുന്ന ആളുകൾക്ക് അറവുശാലകളിലും ഗോമാംസ യൂണിറ്റുകളിലും ജോലി നൽകിയതായും തെളിഞ്ഞിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഹിങ്ക്യ മുസ്ലീങ്ങൾ വ്യാജ രേഖകൾ ഉപയോഗിച്ച താമസിച്ചുവരുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് നിർമ്മിച്ച പാസ്‌പോർട്ടും, പാൻ കാർഡും, ആധാർ കാർഡും അഞ്ച് ലക്ഷം രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button