IndiaLatest

ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍, പ്രധാനമന്ത്രി സൂര്യോദയ പദ്ധതി ഉടൻ

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു കോടി വീടുകളുടെ മേല്‍ക്കൂരയില്‍ സോളാർ പാനല്‍ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി സൂര്യോദയ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടൻ തുടക്കമിടും. അയോദ്ധ്യയിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ആദ്യമെടുത്ത തീരുമാനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഊർജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം ദരിദ്രരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുകയുമാണ് ലക്ഷ്യം.
റൂഫ്‌ടോപ്പ് സോളാർ പദ്ധതിയെക്കുറിച്ച്‌ വിപുലമായ പ്രചാരണം നടത്താൻ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നിർദ്ദേശിച്ചു. വൈദ്യുതി ചെലവ് കുറയ്‌ക്കാൻ എല്ലാ വീട്ടുകാരും സൂര്യന്റെ ശക്തി പ്രയോജനപ്പെടുത്തണമെന്ന് മോദി പറഞ്ഞു.

Related Articles

Back to top button