IndiaKeralaLatest

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന്‍ ഉള്‍പ്പെടെ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം രണ്ടായി. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്. നേരത്തെ ഇടുക്കി സ്വദേശിയായ വ്യക്തിയും കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയനാണ് (61) മരിച്ചത്. അര്‍ബുദ ബാധിതനായിരുന്നു ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിക്കുന്നത്.

അതേസമയം ആലപ്പുഴ ജില്ലയില്‍ ഇന്നലെ മാത്രം മൂന്ന് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ കുത്തിയത്തോട് സ്വദേശി പുഷ്കരി(80), കോടംതുരുത്ത് ശാരദ(76), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീന്‍ (75) എന്നിവരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് സൈനുദ്ദീന് മരിച്ചത്.

Related Articles

Back to top button