KeralaLatest

മത്സ്യബന്ധനത്തിന് അനുമതി

“Manju”

 

അഖിലേശൻ

കേരളത്തിലെ വള്ളങ്ങള്ക്കും യന്ത്രവത്കൃത ബോട്ടുകള്ക്കും മത്സ്യബന്ധനത്തിന് അനുമതി. 10 തൊഴിലാളികള്ക്കു ബോട്ടില് പോകാം. ചെറിയ യന്ത്രവത്കൃത വള്ളങ്ങള്ക്ക് ഇന്നു മുതലും വലിയ ബോട്ടുകള്ക്ക് തിങ്കളാഴ്ച മുതലും കടലില് മത്സ്യബന്ധനത്തിനു പോകാമെന്നാണ് ഫിഷറീസ് നിര്ദേശം.

പുതുക്കിയ മത്സ്യ തൊഴിലാളി ജാഗ്രതനിർദേശം

കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

01-05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

02-05-2020 : തെക്ക് ആൻഡമാൻ കടലിലും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

03-05-2020 : ആൻഡമാൻ കടലിലും അതിനോടു ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

04 -05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

05-05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

സമുദ്ര സ്ഥിതി

01-05-2020 : വടക്ക് സുമാത്ര തീരങ്ങളിലും ,തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത .

02 -05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും,തെക്ക് ആൻഡമാൻ കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത .

03 -05-2020 : ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത .

04 -05-2020 & 05-05-2020 :തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത .

മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Back to top button