Malappuram

ലക്ഷണമില്ലാത്തവരെ പരിശോധിക്കണം; മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ്

“Manju”

മലപ്പുറം : ട്രിപ്പിൾ ലോക് ഡൗൺ ഒഴിവാക്കുന്നതിനായി കൊറോണ പരിശോധനയിൽ തട്ടിപ്പ് നടത്താൻ ആഹ്വാനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയാണ് തട്ടിപ്പ് നടത്തണമെന്ന് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടുള്ള മുസ്തഫയുടെ ശബ്ദ സന്ദേശം സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലക്ഷണം ഉള്ളവരെയെല്ലാം ടെസ്റ്റ് ചെയ്താൽ ടിപിആർ നിരക്ക് ഇനിയും കൂടും. ഇത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടുന്നതിന് കാരണമാകും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ എത്തിച്ച് പരിശോധിപ്പിച്ചാൽ നിരക്ക് കുറയ്ക്കാം. അപ്പോൾ ട്രിപ്പിൾ ലോക് ഡൗൺ ഒഴിവാക്കാം.

സമീപ പഞ്ചായത്തുകളും ഇത് പരീക്ഷിക്കുന്നുണ്ട്. പരമാവധി ലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധിപ്പിക്കണം. ടിപിആർ നിരക്ക് കുറഞ്ഞാൽ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ടെന്നും മുസ്തഫയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

Related Articles

Back to top button