Kerala

മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

“Manju”

കോട്ടയം ; വാവ സുരേഷിന് വീണ്ടും പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചയിൽ വെച്ചാണ് സംഭവം. മൂർഖനെ പിടികൂടുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയിൽ എത്തിയത്. ഒരു കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാൻ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാർ വാവ സുരേഷിനെ വിളിച്ച് വരുത്തിയത്.

പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെയാണ് മൂർഖൻ കറങ്ങിവന്ന് തുടയിൽ കൊത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കാണ് മാറ്റുക.

Related Articles

Back to top button