KeralaLatestThrissur

അപേക്ഷ ക്ഷണിച്ചു

“Manju”

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2021ല്‍ പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികളില്‍ കെമിസ്ട്രി, ഫിസിക്‌സ് , ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അസല്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, സ്ഥാപനത്തില്‍ ഫീസ് അടച്ചതിന്റെ അസല്‍ രശീത് സഹിതം ബ്ലോക്ക് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഫെബ്രുവരി 15 ന് വൈകീട്ട് 5 മണിക്ക് മുമ്പ് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ബ്ലോക്ക് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും തൃശൂര്‍ ജില്ലാ പട്ടികജാതി ഓഫീസുകളിലും ബന്ധപ്പെടാം. ഫോണ്‍: 0487 2360381.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button