KeralaLatest

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില; മുന്നറിയിപ്പിനെ അവഗണിക്കരുതെന്ന് നിര്‍ദേശം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട തൃശ്ശൂര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ യും മറ്റു ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നിവിടങ്ങളില്‍ കൊടുംചൂടിന് ആശ്വാസമായി നേരിയ മഴയെത്താനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം ഉണ്ടെങ്കിലും കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Related Articles

Check Also
Close
Back to top button