IndiaLatest

ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേല്‍

“Manju”

ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേല്‍. കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഇസ്രായേല്‍ ഇന്ത്യയിലെത്തിച്ചു. ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും, മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായേല്‍ ഇന്ത്യയിലെത്തിച്ചത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ ഇന്ത്യയ്ക്ക് സഹായം നല്‍കുന്നത്.

1,300 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 400 റെസിപ്രേറ്ററുകളുമാണ് ഇസ്രായേല്‍ ഇന്ത്യയ്ക്ക് നല്‍കിയത്. 60 ടണ്‍ മെഡിക്കല്‍ ഓക്സിജനും, 420 വെന്റിലേറ്ററുകളും ഇതോടൊപ്പം ഉണ്ട്. വരും ദിവസങ്ങളിലും ഇന്ത്യയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നാണ് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.

Related Articles

Back to top button