LatestThiruvananthapuram

മംഗലപുരം ഗ്രാമപഞ്ചായത്തിന്‍റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

“Manju”

സിന്ധുമോള്‍ ആര്‍

കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്തിന്‍റെ സ്വപ്ന പദ്ധതിയായ ആധുനിക ഷോപ്പിംഗ് കോംപ്ലെസ് യാഥാര്‍ത്ഥ്യമാകുന്നു. നാഷണല്‍ ഹൈവേയില്‍ മംഗലപുരം ജംഗ്ഷനില്‍ പഴയ കെട്ടിടം പൊളിച്ചു ആധുനിക ഷോപ്പിംഗ് മാള്‍ പണിയാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിയ ഷോപ്പിംഗ് സെന്‍ററില്‍ നിന്നും 10,000 രൂപ പോലും വാടക ലഭിക്കുന്ന സ്ഥിതിയല്ല നിലവിലുള്ളത്. എന്നാല്‍ ആധുനിക ഷോപ്പിംഗ് മാളിലൂടെ മാസം 5 ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് പ്രതീക്ഷിക്കുന്ന വരുമാനം.

കേരളത്തില്‍ ദേശീയ പാതയോട് ചേര്‍ന്ന് 50 സെന്‍റ് വസ്തു നിലവിലുള്ളത് മംഗലപുരത്തിനു മാത്രം. ജില്ലയിലെ നഗരത്തോട് ചേര്‍ന്ന പ്രദേശം. കൂടാതെ ടെക്‌നോപാര്‍ക്ക് 5 കിലോ മീറ്ററില്‍. മാത്രമല്ല ടെക്നോസിറ്റി, ബയോ – സയന്‍സ് പാര്‍ക്ക്‌ തുടങ്ങിയ പദ്ധതികളുള്ള ഗ്രാമ പഞ്ചായത്ത്. മെട്രോ റെയില്‍ പദ്ധതി തുടങ്ങുന്നയിടം, വിഴിഞ്ഞം പോര്‍ട്ടില്‍ നിന്നും ആരംഭിക്കുന്ന ഔട്ടര്‍ കോറിഡോര്‍ ഇടനാഴി വന്നു ചേരുന്ന ജംഗ്ഷന്‍. അങ്ങനെ നഗരത്തെക്കാള്‍ വികസനത്തിലേക്ക് കുതിക്കുന്ന മംഗലപുരം ലോക ഭൂപടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സമയത്താണ് ഇപ്പോഴത്തെ ഭരണസമിതിയുടെ അഭിമാനമാകുന്ന തീരുമാനം.

2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപ ചെലവാക്കിയാണ് കെട്ടിടത്തിന്‍റെ പ്ലാന്‍ വരച്ചത്. ഗ്രാമ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്‍റ് മംഗലപുരം ഷാഫി തുടങ്ങിവച്ച മാളിന്‍റെ പ്രവര്‍ത്തനം നിലവിലെ കെട്ടിടം ഇരിക്കുന്ന ഭാഗം നാഷണല്‍ ഹൈവേ ഏറ്റെടുക്കുന്ന തീരുമാനത്തെ കാത്തിരിക്കുകയായിരുന്നു. കെട്ടിടം പുതിയത് കെട്ടുമ്പോള്‍ ചെലവ് വരുന്ന തുകയുടെ 25% കിട്ടുമെന്ന് പഞ്ചായത്തിന് ഉറപ്പുണ്ട്. ഇപ്പോഴുള്ള കെട്ടിടത്തിന്‍റെ പിറകിലുള്ള മംഗലപുരം മാര്‍ക്കറ്റ്, ഹൈവേ ഏറ്റെടുത്താലും ബാക്കി വരുന്ന 40 സെന്‍ററില്‍ ആണ് പുതിയ മാള്‍ നിര്‍മ്മിക്കുന്നത്. ഷോപ്പിംഗ് മാളിനടിയില്‍ മത്സ്യ ഫെഡ് ചെയ്യുന്ന ആധുനിക മാര്‍ക്കറ്റും പാര്‍ക്കിംഗ് സൗകര്യവും വരും.

Related Articles

Back to top button