KeralaLatest

ജീവിതത്തോട് പടപൊരുതി ശ്രീഷ്മ

“Manju”

മാള: അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയി. ആശ്രയമായിരുന്ന അമ്മ ആറുമാസം മുമ്പ് മരിച്ചു. അതിജീവനത്തിനായി റോഡരുകില്‍ നിന്ന് ലോട്ടറി വില്‍ക്കുകയാണ് ശ്രീഷ്മ എന്ന 12 വയസുകാരി. നാളെ സ്കൂള്‍ തുറക്കുമ്പോള്‍ ഏഴാം ക്ലാസിലേക്ക് പോകണം ജീവിതത്തിനോട് പൊരുതി നില്‍ക്കുന്ന ഈ മിടുക്കിക്ക്. ആരുടെയും കണ്ണ് നനയിക്കുന്നതാണ് ശ്രീഷ്മയുടെ ജീവിതം.

പഴൂക്കര സ്വദേശി മടപ്പാട്ടില്‍ രാംദാസിന്റെയും പരേതയായ വത്സലയുടെയും ഇളയ മകളാണ് ശ്രീഷ്മ.തൃശ്ശൂരിലെ അഷ്ടമിച്ചിറയില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്കു പോകുമ്പോള്‍ നിറപുഞ്ചിരിയുമായി ശ്രീഷ്മ റോഡരികില്‍ നില്‍ക്കുന്നതു കാണാം. ലോട്ടറി വിറ്റ് അതിജീവനത്തിനു മാര്‍ഗം കണ്ടെത്തുകയാണ് ഈ പെണ്‍കുട്ടി. കുട്ടിക്കാലത്തേ അച്ഛന്‍ ഉപേക്ഷിച്ചു പോയെന്ന് ശ്രീഷ്മ പറയുന്നു. അമ്മ 6 മാസം മുന്‍പ് മരിച്ചു. തുടര്‍ന്നുള്ള കൂട്ട് സഹോദരി ഗ്രീഷ്മയും കുടുംബവുമാണ്. ഗ്രീഷ്മയുടെ ഭര്‍ത്താവ് സുനിലിന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ജോലിക്കു പോകാനാവില്ല. എന്നാലും ലോട്ടറി വില്‍പന നടത്തി കുടുംബം പുലര്‍ത്താനുള്ള പെടാപ്പാടിലാണ് ഗ്രീഷ്മ.

Related Articles

Back to top button