KeralaLatestThiruvananthapuram

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:തോന്നയ്ക്കൽ ഗവ. HS ലെ 1990 എസ്എസ്എൽസി ബാച്ചിന്‍റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മകളിലെ തിരുമുറ്റം ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നു.

തോന്നയ്ക്കൽ എച്ച് എസ് ലെ സഹപാഠിയായ നുജുമുദ്ദീന്‍റെ കല്ലൂർ ഗവ. യുപി സ്കൂളിൽ പഠിക്കുന്ന നെബിൻ, ഫെബിൻ എന്നീ കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്.

കൂട്ടായ്മയുടെ ഭാരവാഹി ബിജി ഡി. കെ. ടി വി നൽകി ഉദ്ഘാടനം ചെയ്തു. ഇതുപോലെ സൗകര്യം ഇല്ലാത്ത സഹപാഠികളുടെ മക്കൾക്കാണ് കൂട്ടായ്മ സൗകര്യം ഒരുക്കുന്നത്. കല്ലൂർ ഗവ.യുപി സ്കൂൾ പി ടി എ പ്രസിഡന്‍റും കൂട്ടായ്മ പ്രതിനിധിയും ആയ എം.എ ഉറൂബ്, ഷാഹിന, റിയാസ്, നൗഷാദ്, മൈക്കൾ, സിന്ധു എന്നിവർ പങ്കെടുത്തു. കല്ലൂർ നുജൂമിന്‍റെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related Articles

Back to top button