KeralaLatest

മുഖ്യന്റേത് ആടിനെ പട്ടിയാക്കുന്ന രീതി : പ്രതിപക്ഷ നേതാവ്

“Manju”

രജിലേഷ് കേരിമഠത്തില്‍

തിരുവനന്തപുരം: ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യം ചില്ലറ വില്‍പ്പന നടത്താനുള്ള തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനത്തിന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ഉദ്ധരിച്ചതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. തിരക്ക് ഒഴിവാക്കാന്‍ ബെവ്‌കോ ഒട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ആ പോസ്റ്റ് ആയുധമാക്കി ബാറുകള്‍ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാറുകള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതിലൂടെ ബാറുടമകള്‍ക്ക് വന്‍ തോതിലാണ് ലാഭമുണ്ടാകുകയെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകള്‍ ബാറുകളില്‍ തുറക്കുന്നതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ വില്‍പ്പന ഇടിയുകയും കാലക്രമത്തില്‍ അടച്ചുപൂട്ടുകയും ചെയ്യുമെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. കൊവിഡിന്റെ ദുരിത കാലത്ത് ഇത് തന്നെ അവസരമെന്ന മട്ടില്‍ കൊള്ള നടത്തുകയല്ല വേണ്ടതെന്നും ചെന്നിത്ത പറഞ്ഞിരുന്നു.

ബാറുകളില്‍ മദ്യം പാഴ്‌സല്‍ കൊടുക്കാനുള്ള തീരുമാനം പ്രതിപക്ഷ നേതാവിന്റെ കൂടി ഉപദേശപ്രകാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Related Articles

Back to top button