കര്‍ണാടക: രാജ്യത്ത് കോവിഡ് തരംഗം പൊതുവില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും വലിയ തോതില്‍ തന്നെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകയിലെ കോളേജുകള്‍ ഈ മാസം 26 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ അനുമതിയുള്ളു. അതായത്, വാക്സിന് സ്വീകരിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമായിരിക്കും കോളേജില്‍ പ്രവേശനം അനുവദിക്കുക. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ തന്നെ പുറത്തിറക്കും. മെഡിക്കല്‍, ദന്തല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.