ArticleKeralaLatest

ഇന്ന് വിപ്ലവകാരിയായ ശാസ്ത്രജ്ഞൻ നിക്കോളാസ് കോപ്പര്‍ നിക്കസിന്റെ ഓർമദിനം

“Manju”

കെ ടി ശശിമോഹൻ

ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്നുള്ള സങ്കല്പം മുന്നോട്ടുവച്ച വിപ്ലവകാരിയായ ശാസ്ത്രജ്ഞനാണ് നിക്കോളാസ് കോപ്പര്‍ നിക്കസ്,ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്നു അദ്ദേഹം അറിയപ്പെടുന്നു.1543 മെയ് 24നായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും സൂര്യനും മറ്റ് ആകാശ ഗോളങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണെന്നുമുള്ള അരിസ്റ്റോട്ടലിന്റെയും ടോളമിയുടെയും മറ്റും നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസപ്രമാണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, പ്രപഞ്ച സങ്കല്‍പത്തെ മാറ്റിമറിക്കാന്‍ കോപ്പര്‍ നിക്കസിന് കഴിഞ്ഞു.
1510–1514 കാലഘട്ടത്തിലാണ് ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് സംബന്ധിച്ച് ആദ്യത്തെ പ്രബന്ധം അദ്ദേഹം തയ്യാറാക്കുന്നത്. പില്‍ക്കാലത്ത് തന്റെ സിദ്ധാന്തം വിപുലപ്പെടുത്തി 1533‑ല്‍ പോള്‍ മൂന്നാമന്‍ മാര്‍പാപ്പ അത് അംഗീകരിക്കുക മാത്രമല്ല, സിദ്ധാന്തം പ്രസിദ്ധീകരിക്കുവാന്‍ കോപ്പര്‍ നിക്കസിനെ പ്രേരിപ്പിക്കുകയും ചെയ്തു.
ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് കൂടി ആയിരുന്നു നിക്കോളാസ് കോപ്പർനിക്കസ് പുരോഹിതൻ ആയിരുന്നിട്ടും ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ ആയിരുന്നു പ്രശസ്‌തി.വൈദ്യ ശാസ്ത്രത്തിലും കഴിവ് തെളിയിച്ചു
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 19ആം സഥാനം കോപ്പർ നിക്കസ്സിനാണ്.

1473 ഫെബ്രുവരി 19 ന്‌ പോളണ്ടിലെ ടോറൺ എന്ന പട്ടണത്തിൽ ജനിച്ചു. സമുദായ പ്രമാണിയും കച്ചവടക്കാരനുമായിരുന്ന പിതാവിന്റെ മരണശേഷം പതിനേഴാമത്തെ വയസ്സിൽ അമ്മാവന്റെ സം‌രക്ഷണത്തിൽ വളർന്നു. പതിനെട്ടാം വയസ്സിൽ പ്രസിദ്ധമായ ക്രാകോ സർവ്വകലാശാലയിൽ ചേർന്ന് തത്വശാസ്ത്രം, നക്ഷത്രശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ ശാസ്ത്ര വിഷയങ്ങളിൽ പാണ്ഡിത്യം നേടി.

1503-ൽ ഫെറാര യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. പിന്നീട് പിസായിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായി. ഗ്രീക്ക്, അറബിക് പണ്ഡിതന്മാർ രചിച്ച ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും ഗണിതനിയമങ്ങളുമായിരുന്നു നിക്കോളാസ് കോപ്പർനിക്കസ് പിന്തുടർന്നത്. തന്റെ സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും “റവലൂഷൻസ്” എന്ന കൃതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

എ.ഡി. 1543‑ല്‍ ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതോടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടില്‍ വമ്പിച്ചൊരു വിപ്ലവം നടന്നു. അതുവഴി ആധുനിക വൈജ്ഞാനിക വിപ്ലവത്തിന് അദ്ദേഹം തിരികൊളുത്തി.

കുട്ടിയായ കോപ്പര്‍ നിക്കസില്‍ ബിഷppayay അമ്മാവന്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഭാഗമായി വളര്‍ത്തിയ ചിന്തകളാണ്,കോപ്പർ നിക്കസിനെ മറിച്ചു ചിന്തിക്കാൻ പ്രാപ്തനാക്കിയത് എങ്കിലും കത്തോലിക്കാ മതത്തിന്റെ ചട്ടക്കൂടിനകത്ത് ജീവിക്കുന്ന കോപ്പര്‍ നിക്കസ് വിപരീത വിമര്‍ശനം ഭയന്ന് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 1543 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി ‘ഓന്‍ ദ റവല്യൂഷന്‍സ് ഓഫ് ദി സെലക്ട്യല്‍ സ്ഫിയേഴ്‌സ്’ എന്ന ഗ്രന്ഥത്തില്‍ തന്റെ സിദ്ധാന്തം വിശദീകരിച്ചു. പില്‍ക്കാലത്ത് ഗലീലിയോയെ പോലെ, മതദ്രോഹ വിചാരണയൊന്നും കോപ്പര്‍ നിക്കസിന് നേരിടേണ്ടി വന്നില്ലെങ്കിലും 1616‑ല്‍ കത്തോലിക്കാ സഭ പുസ്തകം നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്.

തന്റെ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തെ മാറ്റിമറിക്കുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല. കാരണം തന്റെ വിഖ്യാതമായ പുസ്തകം പുറത്തിറങ്ങിയ 1543‑ല്‍ മെയ് 24 നു അദ്ദേഹം അന്തരിച്ചു.

കോപ്പര്‍ നിക്കസ് തിരികൊളുത്തിയ ശാസ്ത്രവിപ്ലവത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ടൈക്കോ ബ്രാഹെ (1546–1601) യും ജോഹന്നാസ് കെപ്ലറും (1571–1630) ഗലീലിയോ ഗലീലി (1564–1642) പിന്നീട് സാക്ഷാല്‍ സര്‍ ഐസക് ന്യൂട്ടണും ശാസ്ത്രത്തെ മുന്നോട്ട് നയിച്ചത്.

Related Articles

Back to top button