IndiaLatest

ഇന്ത്യന്‍ സംസ്കാരം പ്രതിസന്ധിയിലാകുമ്പോഴൊക്കെ ചരിത്ര പുരുഷന്‍ അവതരിച്ചിട്ടുണ്ട്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന്‍ അവതരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ പോലും ലോകമാകമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്നും, ആത്മ നിര്‍ഭര്‍ ഭാരതിനെ കുറിച്ച്‌ പറയുമ്പോള്‍ പോലും ലോകത്തിന്റെ പുരോഗതി ഇന്ത്യ മനസ്സില്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടിട്ടുണ്ട്. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. ലോകത്തിന്റെ ക്ഷേമമാണ് ഇന്ത്യയുടെ ലക്ഷ്യം’, ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തില്‍ ചെങ്കോട്ടയില്‍ വച്ച്‌ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിഥി ദേവോ ഭവ എന്ന സന്ദേശത്തില്‍ അടിയുറച്ച്‌, ഗുജറാത്ത് ​ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് വളരെ വലിയ വരവേല്‍പ്പാണ് കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ് നല്‍കിയത്.

Related Articles

Back to top button