InternationalLatest

സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

ശ്രീജ.എസ്

റിയാദ് • രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരിയും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ വൈദ്യപരിശോധനയ്ക്കായി തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.

2015 മുതല്‍ സൗദിയിലെ ഭരണാധികാരിയാണ് അദ്ദേഹം. പിത്തസഞ്ചിയിലെ വീക്കം മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യാമായിട്ടില്ല.

സല്‍മാന്‍ രാജാവ് രാജാവാകുന്നതിന് മുന്‍പ് 2012 ജൂണ്‍ മുതല്‍ 2.5 വര്‍ഷത്തിലധികം സൗദി കിരീടാവകാശിയായും ഉപപ്രധാനമന്ത്രിയുമായിരുന്നു.

84 കാരനായ രാജാവ് റിയാദ് മേഖലയിലെ ഗവര്‍ണറായി 50 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . രാജാവ് റിയാദ് മേഖലയിലെ ഗവര്‍ണറായി 50 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട് .

Related Articles

Back to top button