IndiaInternational

യുഎഇ പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി.

“Manju”

ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ വിലക്ക് ജൂൺ 14 വരെ തുടരും.എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ല.ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.എന്നാൽ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന യുഎഇ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വീസയുള്ളവർ, ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർ തുടങ്ങിയവർക്ക് യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 24നാണ് യാത്ര വിലക്ക് നിലവിൽ വന്നത്.ജോലി തേടിയും സന്ദർശകവീസയിലുമായി യുഎഇയിലേക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന മലയാളികളടക്കം ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം. യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്ക് പോകുകയെന്നതാണ് നിലവിലെ ഏകസാധ്യത. അതേസമയം യു.എ.ഇയിലുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ തുടരും

Related Articles

Back to top button