KeralaLatest

പുന്നപ്ര ശാന്തിഭവന്റെ രജതജൂബിലി ആഘോഷിച്ചു

“Manju”

പുന്നപ്ര (ആലപ്പുഴ) : തെരുവുമക്കളുടെ അഭയകേന്ദ്രമായ ആലപ്പുഴ പുന്നപ്ര ശാന്തിഭവന്‍ സര്‍വ്വേദയ പങ്കുവെയ്ക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജതജൂബിലി ആഘോഷിച്ചു. രജതജൂബിലി ഉദ്ഘാടനം ആരിഫ് എം.പി.നിർവഹിച്ചു. ചടങ്ങിന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തി. എച്ച്.സലാം എം.എൽ.,എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം കമ്മിറ്റി മുഖ്യരക്ഷാധികാരി
കമാൽ എം. മാക്കിയിൽ സ്വാഗതം ആശംസിച്ചു. ശാന്തിഭവൻ സ്ഥാപകൻ ബ്രദർ മാത്യു ആൽബിന്റെ ആത്മകഥയായ മാനസാന്തരത്തിന്റെ കനൽ വഴികൾ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം കുമാരനാശാൻ സ്മാരക സമിതി ചെയർമാനും കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ നിര്‍വ്വഹിച്ചു. പുന്നപ്ര ജ്യോതികുമാര്‍ പുസ്തകം ഏറ്റുവാങ്ങി, അപ്പച്ചന്‍ കൈനകരി പുസ്തകപരിചയപ്പെടുത്തി. ഫിലിപ്പോസ് തത്തംപള്ളി ആദ്യവില്പന നടത്തി.

ശാന്തിഭവനിൽ നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം മണപ്പുറം ട്രസ്റ്റ് ചെയർമാൻ വി.പി. നന്ദകുമാര്‍ നിർവ്വഹിച്ചു. ശാന്തിഭവൻ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ആമുഖപ്രസംഗം നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ മണപ്പുറം ഫൌണ്ടേഷൻ സി.ഇ.ഒ. ജോർജ് ഡി ദാസ്, ചീഫ് മാനേജർ ശില്പ ട്രീസ സെബാസ്റ്റ്യൻ, സെന്റ് ജോര്‍ജ് മരിയ വിയാനി ചര്‍ച്ച് പുന്നപ്ര വികാരി ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, പറവൂര്‍ ഐ.എം.എസ്. ഡയറക്ടര്‍ ഫാ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ഷീജ, പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് മധു പുന്നപ്ര, ഓര്‍ഫനേജ് & ആദര്‍ ജില്ലാപ്രസിഡന്റ് ഫാ. ബിനോയ് അറയ്ക്കല്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്‍, സാഫല്യം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു, സി.പി.ഐ.(എം.) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി.അശോക് കുമാര്‍, വാടയ്ക്കല്‍ അറപ്പയ്ക്കല്‍ ചര്‍ച്ച് വികാരി ഫാ. തോ വര്‍ഗീസ്, കൈനകരി ചാവറ ഭവന്‍ ഡയറക്ടര്‍ ഫാ.തോമസ് ഇരുമ്പ് കുത്തിയില്‍, ബി.ജെ.പി. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബുരാജ്, സാമൂഹ്യ പ്രവര്‍ത്തകനായ പി.എ. കുഞ്ഞുമോന്‍, മാധ്യമ പ്രവര്‍ത്തകനായ സാലി പുന്നപ്ര, യു.കെ.ഡി. വിദ്യാലയം പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍, സെന്റ് അലോഷ്യസ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഏലമ്മ, ജോണ്‍, വിയാനി, തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ശാന്തിഭവന്‍ ഫിനാന്‍സ് ട്രസ്റ്റി പി.വി. ആന്റണി നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button