Tech

400 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അമേരിക്കൻ ചിപ്പ് മേക്കർ എഎംഡി

“Manju”

ഇന്ത്യയിൽ ഏകദേശം 400 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ കമ്പനി അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) പ്രഖ്യാപിച്ചു. വരുന്ന അഞ്ച് വർഷം കൊണ്ടാകും രാജ്യത്ത് നിക്ഷേപം നടത്തുക. 2028 അവസാനത്തോടെ ഇന്ത്യയിൽ ഏകദേശം 3000 പുതിയ എഞ്ചിനീയറിംഗ് റോളുകൾ ചേർക്കുമെന്നും കമ്പനി പറഞ്ഞു.

ആസൂത്രിത നിക്ഷേപത്തിൽ ബെംഗളൂരുവിലെ പുതിയ എഎംഡി ക്യാമ്പസ് ഉൾപ്പെടുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഡിസൈനും ഗവേഷണ വികസന കേന്ദ്രവുമാകുമിത്. ഈ വർഷം അവസാനത്തോടെ ക്യാമ്പസിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. വിപുലമായ ലാബ് സൗകര്യങ്ങൾ, അത്യാധുനിക സഹകരണ ഉപകരണങ്ങൾ, ടീം വർക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ഇരിപ്പിട കോൺഫിഹറേഷനുകൾ എന്നിവ ഉൾക്കൊള്ളുന്നതാകും പുതിയ ക്യാമ്പസെന്ന് എഎംഡി ചീഫ് ടെക്‌നോളജി ഓഫീസർ പ്രസാതാവനയിൽ പറഞ്ഞു.

5,00,000 ചതുരശ്രയടി വിസ്തീർണമാകും ബെംഗളൂരുവിലെ ക്യാമ്പസിന് ഉണ്ടാവുക. തുടർന്ന് ഇതി ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. 2001-ലാണ് എഎംഡി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് കമ്പനി വളർന്നു. 6500 ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഉയർന്ന് വൈദഗ്ധ്യവും നേതൃപാഠവും ഇന്ത്യയിൽ ശക്തമായ അടിത്തറ പാകാൻ കാരണമായെന്നും രാജ്യത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്‌ക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന സെമിക്കൺ ഇന്ത്യ കോൺഫറൻസ് 2023-ലാണ് എഎംഡിയുടെ സുപ്രധാന പ്രഖ്യാപനം.

 

Related Articles

Back to top button