ArticleLatest

ബിഎസ്എന്‍എല്‍ ഓര്‍മയാവുന്നത് കണ്ട്; ഇന്ന് വാർത്താവിനിമയ ദിനം

“Manju”

സാങ്കേതിക രംഗത്തും ഇന്ത്യ അത്ഭുതങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വിവര സാങ്കേതികവിദ്യ ഇത്തരത്തില്‍ കുതിക്കുമ്പോള്‍ തന്നെ, ലോക ടെലികമ്യൂണിക്കേഷന്‍ ദിനത്തില്‍ ഇന്ത്യയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഓര്‍മയാവുകയാണ്. അതിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു.

മെയ് 17 ലോക വാര്‍ത്താ വിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താ വിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്.

1865 ല്‍ ആണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. 155 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താ വിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.

ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനമാണ്. അതിന്‍റെ ഒടുവിലത്തെ നേട്ടമാണ് ഇന്‍റര്‍നെറ്റ്.

ഇന്‍റര്‍നെറ്റ് ഉണ്ടായി 20 വര്‍ഷം ആവും മുമ്പു തന്നെ അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താ വിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു.

ഡിജ-ിറ്റല്‍ ടെക്നോളജ-ിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്നോളജ-ിയും ആണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ളവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജ-ിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.

ഇന്ത്യയില്‍ വാര്‍ത്താ വിനിമയ രംഗത്ത് വലിയ ചലനങ്ങളുണ്ടായി. ലോകത്തെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നേട്ടമെന്നും കാണാം. രാജ്യത്തെ മുഴുവന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും സ്വയം പ്രവര്‍ത്തിക്കുന്നവയാക്കി ബിഎസ്എന്‍എല്‍  മാറ്റി. കേരളത്തില്‍ എല്ലാ എക്‌സ്‌ചേഞ്ചുകളും ഓട്ടോമാറ്റിക് ആയിക്കഴിഞ്ഞു. ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍, ഐഡിയ, എയര്‍ ടെല്‍ തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇന്ത്യയിലെ വാര്‍ത്താവിനിമയ രംഗത്തുണ്ട്.

ഇതില്‍ ലാന്റ് ലൈന്‍ രംഗം പൂര്‍ണമായും കൈയാളുന്നത് ബിഎസ്എന്‍എല്‍ തന്നെയാണ്. 2000 ഒക്ടോബര്‍ ഒന്നാം തീയതിയാണ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികോമിനെ (ഡിഒടി) സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി അന്നത്തെ ബിജെപി സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ എന്ന സ്ഥാപനമാക്കി മാറ്റിയത്. അന്നത്തെ അംഗീകൃത യൂണിയനായ എന്‍എഫ്ടിഇ (ഒ പി ഗുപ്ത വിഭാഗം) ഒഴികെ മറ്റു ബിഎസ്എന്‍എല്‍ മേഖലയിലെ എല്ലാ സംഘടനകളും ഇതിനെ എതിര്‍ത്തിരുന്നു.

ഒരു പക്ഷേ അംഗീകൃത യൂണിയന്റെ നിലപാടു തീര്‍ത്തും സര്‍ക്കാരിന് അനുകൂലമായതോടെ ബിഎസ്എന്‍എല്‍ എന്ന പുതിയ കമ്പനി രൂപം കൊണ്ടു. ആരംഭകാലം ശോഭനമായിരുന്നെങ്കിലും പിന്നീട് സ്ഥിതിമാറി .മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പൊതുമേഖലാ വിരുദ്ധ സമീപനം മൂലം സ്ഥാപനം ക്രമേണ നഷ്ടത്തിലേക്കു പോകുന്ന സ്ഥിതിയാണ് കാണാന്‍ കഴിഞ്ഞത്.

ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ മൂലം സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ ക്ലറിക്കല്‍ ജോലി ചെയ്യാന്‍ ജീവനക്കാരില്ലാതായി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും സബ് ഡിവിഷന്‍ ഓഫീസുകളിലും ടെലികോം ടെക്‌നീഷ്യന്‍മാരുടെ കൂട്ട വിരമിക്കലിനെ തുടര്‍ന്ന് ടെലിഫോണ്‍ അറ്റകുറ്റപണികളും ബ്രോഡ്ബാന്റ് മെയിന്റനന്‍സ് ജോലികളും തടസപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു.

Related Articles

Back to top button