IndiaLatest

കോവിഡ് നിയന്ത്രണങ്ങള്‍ 2 മാസം വരെ തുടരണം: ഐസിഎംആര്‍

“Manju”

ഡല്‍ഹി ; രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ 2 മാസം വരെ തുടരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേറെയുള്ള ജില്ലകളില്‍ 6-8 ആഴ്ച കൂടി ലോക്ഡൗണ്‍ തുടരേണ്ടി വരും. രാജ്യത്ത് ഇത്തരത്തില്‍ 533 ജില്ലകളുണ്ട്. ഇത് 5 ശതമാനത്തിനു താഴെയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഒഴിവാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.63 ലക്ഷം കൊവിഡ് രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോകത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്.

Related Articles

Back to top button