IndiaLatest

എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു

“Manju”

ഡല്‍ഹി: എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു. മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. എറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് പ്രമേയം തിരഞ്ഞെടുത്തത്. മഹാമാരിയുടെ കൊടുമുടിയില്‍ കഷ്ടപാടുകള്‍ ലഘൂകരിക്കുന്നതില്‍ യോഗ മനുഷ്യരാശിയെ എങ്ങനെയാണ് സഹായിച്ചതെന്ന് വ്യക്തമായി ചിത്രീകരിക്കുന്നതാണ് ആശയം എന്ന് ആയുഷ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ പ്രതിസന്ധി സാഹചര്യത്തില്‍ പ്രതിരോധം വളര്‍ത്തി. ദയ , അനുകമ്പ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകകളെ ഒന്നിപ്പിക്കാനും അവര്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്താനും യോഗയ്‌ക്ക് സാധിച്ചു.
സന്തോഷവും ആരോഗ്യവും സമാധാനവും കൊണ്ടുവരുന്ന ഒരു പരിശീലനമാണ് യോഗ. വ്യക്തിയുടെ ആന്തരിക ബോധവും ബാഹ്യലോകവും തമ്മിലുള്ള തുടര്‍ച്ചയായ ബന്ധത്തിന്റെ ആഴം കൂട്ടുന്നാനും യോഗയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.

Related Articles

Back to top button