KeralaLatest

സ്പിരിച്വൽ സോണിലെ ഫോട്ടോ ഗ്യാലറി ശ്രദ്ധേയമാകുന്നു

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമം സന്ദർശിച്ച വിശിഷ്ട വ്യക്തികളുടെ ചിത്രങ്ങൾ അടങ്ങിയ ഫോട്ടോ ഗ്യാലറി ശ്രദ്ധേയമാകുന്നു.

പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ആദ്ധ്യാത്മിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശ്രമസന്ദർശനം നടത്തിയ വേളയിൽ പകർത്തിയ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആശ്രമചരിത്രത്തിൽ സ്ഥാനം പിടിച്ച നിരവധി സംഭവങ്ങളുടെ സ്മരണകൾ ഉണർത്തുന്നതാണ് ഈ ഫോട്ടോ ഗ്യാലറി. സ്പിരിച്വൽ സോണിലേക്ക് പ്രവേശിക്കുന്ന റിസപ്ഷൻ ഏരിയയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Back to top button