KeralaLatest

എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് 87-ാം പിറന്നാള്‍

“Manju”

ശ്രീജ.എസ്

1933 ജൂലായ് 15-നാണ് നിളയുടെ തീരമായ കൂടല്ലൂരില്‍ എം.ടി. വാസുദേവന്‍ നായര്‍ ജനിച്ചത്. ജന്മം കൊണ്ട് കൂടല്ലൂരുകാരനാണെങ്കിലും കര്‍മ്മം കൊണ്ട് കോഴിക്കോടുകാരാനായ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് നാള്‍ പ്രകാരമുള്ള ജന്മദിനം കര്‍ക്കടകത്തിലെ ഉതൃട്ടാതിയാണ്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച്‌ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന വര്‍ഷമെന്നതും ഈ പിറന്നാളിന്റെ പ്രത്യേകതയാണ്.

1995ലാണ് എം.ടിക്ക് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്. പു​റം​ലോ​കം കാ​ണാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന കോ​വി​ഡ്​ കാ​ല​ത്ത്​ എ​ന്ത്​ പി​റ​ന്നാ​ളെ​ന്നാ​ണ്​ ജ​ന്മ​ദി​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തിന്റെ പ്ര​തി​ക​ര​ണം. പതിവ് പോലെ പത്രങ്ങളും, പുസ്തകങ്ങളും വായിച്ചുള്ള ഒരു സാധാരണ ദിനം പോലെയാണ് മഹാമാരിയുടെ കാലത്തെ ഈ പിറന്നാള്‍ ദിനം എം.ടി.യുടെ ജീവിതത്തില്‍ കടന്നു പോകുന്നത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി.വാസുദേവന്‍ നായര്‍. മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. അദ്ധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷണ്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button