IndiaLatest

ആസിയാന്‍ ഉച്ചകോടി: ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉന്നതതല യോഗത്തെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. വെര്‍ച്വല്‍ സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പത്തുരാജ്യങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന ആസിയാന്‍ യോഗം ഇന്നലെയാണ് ആരംഭിച്ചത്. 18-ാംമത് ആസിയാന്‍ ഉച്ചകോടിയാണ് നടക്കുന്നത്. 10 ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, എന്നിവര്‍ക്കൊപ്പം അമേരിക്കയും റഷ്യയും സമ്മേളനത്തിന്റെ ഭാഗമാണ്.

കൊറോണയുടെ ആഘാതം ഏറ്റുവാങ്ങിയ ചെറുരാജ്യങ്ങളടക്കം സാമ്പത്തികവാണിജ്യ മേഖലയില്‍ തിരിച്ചുകയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇത്തവത്തെ യോഗം. ആരോഗ്യരംഗത്തും ഇന്ത്യന്‍ മഹാസമുദ്രം കേന്ദ്രീകരിച്ച്‌ വാണിജ്യപാത സജീവമാക്കുന്നതിലും ഇന്ത്യ നല്‍കുന്ന പിന്തുണയാണ് ആസിയാന്‍ രാജ്യങ്ങളുടെ ആശ്വാസം. ഇന്ത്യയ്‌ക്ക് അമേരിക്കയടക്കം മറ്റ് ലോകരാജ്യങ്ങളുമായുള്ള പ്രതിരോധ വാണിജ്യ ആരോഗ്യമേഖലയിലെ ശക്തമായ ബന്ധം ഉപയോഗപ്പെടുത്തുക എന്നതും ആസിയാന്‍ രാജ്യങ്ങളുടെ ലക്ഷ്യമാണ്.

സൈനിക അട്ടിമറിമൂലം ലോകരാജ്യങ്ങളുടെ പിന്തുണയില്ലാത്ത മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടാണ് ആസിയാന്‍ രാജ്യങ്ങളും എടുത്തിരിക്കുന്നത്.

Related Articles

Back to top button