KeralaLatest

നെയ്യാറ്റിൻകരയിൽ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ്

“Manju”

അഖിലേശന്‍

ഇന്നലെ തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിക്കുക രണ്ട് രോഗികളും നെയ്യാറ്റിൻകര പ്രദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിനെത്തുടർന്ന് താലൂക്ക് ആസകലം അതീവജാഗ്രത തുടരുകയാണ്. രോഗം സ്ഥിതീകരിച്ചതിൽ ഒരാൾ നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയും മറ്റേയാൾ കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ മേപ്പാല സ്വദേശിയുമാണ്. രണ്ടുപേരും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പത്താംകല്ല് സ്വദേശി പിഎസ്‌സി പരിശീലന ക്ലാസുകൾ എടുക്കുന്ന അധ്യാപകൻ കൂടിയാണ്.

തമിഴ്നാട് മേപ്പാല സ്വദേശി ചികിത്സ തേടിയയതിനെത്തുടർന്ന് പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ 28 ആശുപത്രി ജീവനക്കാരും മെഡിക്കൽ വാർഡിൽ ഉണ്ടായിരുന്ന എട്ട് രോഗികളും നിലവിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാവിലെയാണ് തമിഴ്നാട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് വാർഡിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് എക്സ്റേ എടുത്തു പരിശോധിച്ചപ്പോഴാണ് ന്യൂമോണിയയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. സംശയം തോന്നിയ ഡോക്ടർ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനു പകരം രോഗി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 28 ആശുപത്രി ജീവനക്കാരെ സ്വന്തം വീടുകളിലും വാർഡിൽ ഒപ്പമുണ്ടായിരുന്ന 8 രോഗികളെ താലൂക്ക് ആശുപത്രിയിലെ പ്രത്യേകം സജ്ജീകരിച്ച കോവിഡ് 19 വാർഡിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രി ഇന്നലെ രാത്രിയോടെ അണുവിമുക്തമാക്കി.

6 ദിവസത്തിനു ശേഷമാണ് തിരുവനന്തപുരം ജില്ലയിൽ വീണ്ടും കോവിഡ് 19 രോഗ ബാധ സ്ഥിരീകരിക്കുന്നത് . രോഗ ബാധിതരായി ചികിത്സയിലായിരുന്ന എല്ലാവരും രോഗ മുക്തി നേടിയതിന്റെ തൊട്ടടുത്ത ദിവസമാണ് വീണ്ടും ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നത്

Related Articles

Leave a Reply

Back to top button