KeralaLatest

ലോക്ക് ഡൗൺ കാലത്ത് 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ച് ബുക്സ് ബെ സൈക്കിൾ.

“Manju”

സ്വന്തം ലേഖകൻ

100 പുസ്തകങ്ങൾ വീടുകളിലെത്തിച്ചതിന്റെ ലോഗോ പ്രകാശനം മേയർ കെ.ശ്രീകുമാർ, സൈക്കിൾ മേയർ പ്രകാശ് പി.ഗോപിനാഥിന് നൽകി നിർവഹിച്ചു.

ഇൻഡസ് സൈക്കിൾ എംബസിയുടെ നേതൃത്വത്തിൽ
ഡി സി ബുക്ക്സ്, മാതൃഭൂമി, പൂർണ്ണ ബുക്ക്സ്, ചിന്ത ബുക്ക്സ്, മോഡേൺ ബുക്ക്സ്, മൈത്രി ബുക്ക്സ്, ഗ്രീൻ ബുക്സ് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് 10% കിഴിവിൽ ബുക്ക്സ് ബൈ ബൈസിക്കിളിലൂടെ സൗജന്യമായി ഹോം ഡെലിവറി നടത്തുന്നത്.

ക്യാഷ് ആയോ, ഗൂഗിൾ പേ ആയോ, പേ ടിഎം ആയോ പണം നൽകാം.

സൈക്കിൾ മേയർ പ്രകാശ് പി ഗോപിനാഥ് നയിക്കുന്ന ഒരു സംഘം സൈക്കിൾ-പുസ്തകപ്രേമികൾ ആണ് ഈ സംരംഭത്തിന് പിന്നിൽ.
എഴുത്തുകാരനായ ജോണി എം എൽ ആണ് ഉപദേഷ്ടാവ്.

‘ബുക്ക്സ് ബൈ സൈക്കിൾ, ഫേസ്ബുക് ഗ്രൂപ്, *’ബുക്ക്സ് ബൈ സൈക്കിൾ’ ഫേസ് ബുക്ക് പേജ് എന്നിവയിലൂടെ പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

പുസ്തകത്തോടൊപ്പം തന്നെ ഒരു ഫേസ്‌മാസ്‌ക്കും,മാസ്‌ക്ക് വീട്ടിൽ ഉണ്ടാക്കാനുള്ള വിവരങ്ങളടങ്ങിയ ഒരു ലഘുലേഖയും നൽകുന്നുണ്ട്.

പുസ്തകങ്ങൾക്കായി വിളിക്കേണ്ട നമ്പർ:
+917356694005

Related Articles

Leave a Reply

Back to top button