KeralaLatest

ഇതുവരെ വന്നവര്‍ക്ക് പാസ് നല്‍കും

“Manju”

ശ്രീജ എസ്

ഇതുവരെ വന്നവര്‍ക്ക് പാസ് നല്‍കും എന്ന് ഗവണമെന്റ് ഹൈകോടതിയെ അറിയിച്ചു. ഇനി ആര്‍ക്കും അതിര്‍ത്തിയില്‍ പാസ് നല്‍കാന്‍ കഴിയില്ലായെന്നും പാസ് ലഭിച്ചവരെ മാത്രമെ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാസ് ഇല്ലാതെ ആരെയും കേരള അതിര്‍ത്തി കടത്തിവിടില്ലായെന്ന് മാധ്യമങ്ങള്‍ വഴി എല്ലാവരെയും അറിയിച്ചിട്ടുള്ളതാണ്. അനധികൃതമായി അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസസൌകര്യം ഒരുക്കുന്നത് പ്രായോഗികമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പാസില്ലാതെ ഇനി വരുന്നവരെ മടക്കി അയയ്ക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ ഒരു ലക്ഷത്തില്‍ അധികം അപേക്ഷകള്‍ വന്നതിന്‍ 59,000പാസുകള്‍ നല്‍കിയതായ് ഹൈക്കോടതിയെ അറിയിച്ചു.

പാസുകള്‍ അനുവദിക്കേണ്ടത് അതാത് ജില്ലകളിലെ കളക്ടര്‍മാരാണ്. അതാത് പഞ്ചായത്തുകള്‍ ക്വറൈന്റീന്‍ സൌകര്യങ്ങള്‍ ഒരുക്കുന്നത് അനുസരിച്ചാണ് കളക്ടര്‍മാര്‍ പാസ് നല്‍കുന്നത്. ഇതിന്റെ കാലതാമസമാണ് പാസുകള്‍ നല്‍കാന്‍ താമസിക്കുന്നത് എന്ന് കോടതിയെ അറിയിച്ചു. ആളുകള്‍ കൂട്ടം കൂട്ടമായ അതിര്‍ത്തിയില്‍ വരുന്നത് ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനത്തെ സാരമായ് ബാധിക്കുന്നു.

മാലി ദ്വീപില്‍ നിന്നും ആളുകളെ എത്തിക്കുന്ന സര്‍ക്കാരിന് തമിഴ്നാട്ടില്‍ നിന്നും ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ലായെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും പോലും നല്‍കുന്നില്ലായെന്നും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ് ഇവരോട് കാണിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. പാസ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അവധി ദിവസമായിട്ട് പോലും ഹൈകോടതി ഈ വിഷയത്തില്‍ ഇടപെട്ടത് .

Related Articles

Back to top button