IndiaLatest

പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെയും ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്യും

“Manju”

ഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ കര്‍ഷകരെയും ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്യും. ദേശീയ ഉച്ചകോടിയുടെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. ഇന്ന് രാവിലെ പതിനൊന്നുമണിക്ക് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. 5000 ലധികം കര്‍ഷകരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

പ്രകൃതി ദത്തമായതും സീറോബജറ്റിലുമുള്ള കൃഷിയുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ഡിസംബര്‍ 14 ന് ആരംഭിച്ച മൂന്ന് ദിവസത്തെ ദേശീയ ഉച്ചകോടി ഗുജറാത്തിലാണ് നടക്കുന്നത്. പ്രകൃതി ദത്ത കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അതിന്റെ ഗുണങ്ങളെക്കുറിച്ച്‌ കര്‍ഷകരെ ബോധവാന്‍മാരാക്കുന്നതിനുമാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

Related Articles

Back to top button