IndiaLatest

20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്; വിവരം ഇന്ന് വൈകിട്ട് 4ന്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിയെ നേരിടാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ വിവരിക്കാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് നാലിനാണ് ധനമന്ത്രിയുടെ വാർത്താസമ്മേളനം. രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10% വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രവാസികൾക്കുമുൾപ്പെടെ ഗുണകരമാകുന്ന പാക്കേജാകും വരുന്നതെന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ നൽകിയത്. ഒപ്പം പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നൽകാനുമള്ള ടാസ്ക് ഫോഴ്സിനെ നയിക്കുകയും ചെയ്യുന്ന നിർമല സീതാരാമൻ ഇന്നു മുതൽ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതോടെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കായാണ് ഇനി രാജ്യം കാത്തിരിക്കുന്നത്. ഒരു സ്വയംപര്യാപ്ത ഇന്ത്യയെ വാർത്തെടുക്കാനായി വിവിധ തട്ടിലുള്ളവരുടെ മുന്നേറ്റത്തിന് ഊന്നൽ നൽകുന്നതെല്ലാം പാക്കേജിൽ ഉണ്ടെന്ന സൂചന നൽകിയതോടെ രാജ്യം ഏറെ പ്രതീക്ഷയിലാണ്. സാമ്പത്തിക മേഖല പൂർണമായിത്തന്നെ പുനരാരംഭിക്കാൻ ധനമന്ത്രി എന്താണ് കരുതിയിരിക്കുന്നത് എന്ന് അറിയാൻ.

Related Articles

Back to top button