IndiaLatest

സൈനിക കാന്റീനുകളില്‍ ഇനി ‘സ്വദേശി’ ഉത്പന്നങ്ങള്‍

“Manju”

രജിലേഷ് കെ.എം.

ന്യൂഡല്‍ഹി: രാജ്യത്ത് അര്‍ദ്ധ സൈനിക കാന്റീനുകളില്‍ ‘ഇന്ത്യന്‍ നിര്‍മ്മിത’ ഉത്പന്നങ്ങള്‍ മാത്രമേ ഇനി വില്‍ക്കുകയുള്ളുവെന്ന് കേന്ദ്രം. ജൂണ്‍ ഒന്ന് മുതലാണ് ഇത് നടപ്പിലാക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ സ്വദേശി നിര്‍മ്മിത സാധനങ്ങളുടെ ഉപയോഗം, രാജ്യം സ്വയംപര്യാപ്തത നേടണം എന്നിങ്ങനെ ഊന്നിപ്പറഞ്ഞതിനു പിന്നാലെയാണ് രാജ്യത്ത്
അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ക്യാന്റീനില്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കാന്‍ നിര്‍ദേശം പുറത്തുവന്നത്.

ഇതേതുടര്‍ന്ന് സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിന്റെ (സിഎപിഎഫ്) എല്ലാ ക്യാന്റീനുകളിലും തദ്ദേശീയ സാധനങ്ങള്‍ മാത്രമേ വില്‍ക്കു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വ്യക്തമാക്കിയത്. പ്രാദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലുടെ അറിയിച്ചു.

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്. നിര്‍ദേശം പ്രാബല്യത്തിലാകുന്നതോടെ 10 ലക്ഷത്തോളം സിഎപിഎഫ് ഉമ’യാഗസ്ഥരുടെ 50 ലക്ഷം കുടുംബാംഗങ്ങള്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുംം’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി, അസംറൈഫള്‍സ് തുടങ്ങിയ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സുകളുടെ കാന്റീനുകള്‍ വഴി പ്രതിവര്‍ഷം 28,00 കോടി രൂപയുടെ ഉത്പന്നങ്ങളാണ് വില്‍ക്കപ്പെടുന്നത്.

Related Articles

Back to top button