IndiaLatest

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികൾ കാല്‍ലക്ഷം കടന്നു,

“Manju”

നന്ദകുമാർ വി ബി

മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രസേന എത്തിയാല്‍ സഹായകമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

പുതുതായി 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 25922 ആയി. 54 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 975 ലേക്കെത്തി. സ്ഥിതി ഗുരുതരമായ മുംബൈയില്‍ രോഗികളുടെ എണ്ണം 15,000 കടന്നു.

മുംബൈയില്‍ 15747 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 596 ആയി ഉയര്‍ന്നു.രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായ മുംബൈയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയണമെങ്കില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ രോഗവ്യാപനം തടയണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ നാലിനാണ് ചേരിയിലെ മുകുന്ദ് നഗറില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 20 ദിവസംകൊണ്ട് രോഗികള്‍ 170 ആയി. 11 മരണവും. അടുത്ത 20 ദിവസംകൊണ്ട് രോഗികള്‍ 1000 കടന്നു.535 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ചേരിയില്‍ 16 ലക്ഷം പേരാണ് താമസിക്കുന്നത്. രേഖകളില്ലാതെ 2.5 ലക്ഷം അതിഥിത്തൊഴിലാളികളുമുണ്ട്. 80 ശതമാനം വീടും 100 ചതുരശ്രയടിക്ക് താഴെയാണ് വലുപ്പം. പൊതു ശൗചാലയങ്ങളാണുള്ളത്. ഒരെണ്ണം 200–250 പേരാണ് ഉപയോഗിക്കുന്നത്.

ഇതിനാല്‍ തന്നെ സാമൂഹ അകലമടക്കമുള്ളവ ഇവിടെ യാഥാര്‍ഥ്യമാകില്ല.ധാരാവിയിലെ രാജീവ് നഗര്‍, കമല നഗര്‍, മുകുന്ദ് നഗര്‍ എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ കണ്ടെയ്ന്മെന്റ് സോണുകളിലും, റെഡ് സോണുകളിലും രോഗപ്രതിരോധശേഷി മരുന്നുകള്‍ ബിഎംസി വിതരണം ചെയ്തു.നിലവില്‍ ധാരാവിയില്‍ മാത്രം 190 നിയന്ത്രിതമേഖലയാണുള്ളത്. ഈ പ്രദേശം മുഴുവന്‍ അടച്ചിരിക്കുകയാണ്. ഇത്രയും കര്‍ശന നിയന്ത്രണം നടപ്പാക്കിയിട്ടും രോഗികള്‍ വര്‍ധിക്കുന്നത് അധികൃതരെ ഭയപ്പെടുത്തുന്നു.

Related Articles

Back to top button