IndiaLatest

വ്യാജ കോവിഡ്​ റിപ്പോര്‍ട്ടിനായി സ്രവ സാമ്പിളുകള്‍ മാറ്റി ; ആശുപത്രി ജീവനക്കാരന്‍ അറസ്​റ്റില്‍

“Manju”

മുംബൈ: വ്യാജ കോവിഡ്​ പോസിറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി സ്രവ സാമ്പിളുകള്‍ മാറ്റിവെച്ച ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു . മഹാരാഷ്​​ട്രയില്‍ ബുല്‍ധാന ജില്ലയിലെ ഖാംഗാവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം.ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ വിജയ്​ രാ​ഖോണ്ഡെയാണ്​ ക്രമക്കേടുമായി ബന്ധപ്പട്ട് അറസ്​റ്റിലായത്​. മെഡിക്കല്‍ ഓഫിസര്‍ ഡോ. നീലേഷ്​ താപ്രെയുടെ പരാതിയിലാണ്​ അറസ്​റ്റ്​.

സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ക്ക്​ മെഡിക്കല്‍ അവധി അപേക്ഷിക്കുന്നതിനും ഇന്‍ഷുറന്‍സ്​ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും അവരുടെ സ്രവ സാമ്പിളുകള്‍ കോവിഡ്​ പോസിറ്റീവായ ആളുകളുടെ സാമ്പിളുകളുമായി മാറ്റിവെക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ക്ക്​ വിജയ്​യെ പരിചയമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്രവ സാമ്പിളുകള്‍ മാറ്റിവെച്ച്‌​ വ്യാജ കോവിഡ്​ റിപ്പോര്‍ട്ട്​ സംഘടിപ്പിക്കാന്‍ സഹായിക്കുമെന്നും വിവരം ലഭിച്ചു . ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ വിജയ്​യെ സമീപിച്ചത് .

‘വിജയ്​ കോവിഡ്​ പോസിറ്റീവായവരുടെ സ്രവ സാമ്ബിള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ സാമ്പിളുകളുമായി മാറ്റിവെച്ചു. കോവിഡ്​ പോസിറ്റീവ്​ റിപ്പോര്‍ട്ട്​ ലഭിച്ചാല്‍ അവര്‍ക്ക്​ മെഡിക്കല്‍ അവധിക്ക്​ അപേക്ഷിക്കാനും ഇന്‍ഷുറന്‍സ്​ തുക കൈപ്പറ്റാനും സാധിക്കും’ -​പൊലീസ് വ്യക്തമാക്കി . സ്രവ സാമ്പിളുകള്‍ മാറ്റിവെക്കുന്നതിന്​ ഇയാള്‍ക്ക്​ സ്വകാര്യ കമ്പനി ജീവനക്കാര്‍ പ്രതിഫലമായി പണവും നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ലാബില്‍ പ്രവേശിച്ച്‌​ സ്രവ സാമ്പിളുകള്‍ മാറ്റിവെക്കുകയായിരുന്നു. മെഡിക്കല്‍ ഓഫിസറുടെ പരാതിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ ചന്ദ്രകാന്ത്​ ഉമാപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​. സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്നും പൊലീസ്​ കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button