InternationalLatest

ഇന്ത്യന്‍ കപ്പല്‍ കടല്‍ക്കൊള്ള സംഘം ആക്രമിച്ചു

“Manju”

ഗാബോണ്‍ ;കടല്‍ക്കൊള്ള സംഘം ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണില്‍ എം.വി റ്റാമ്പന്‍ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുള്ള കൊള്ള സംഘം 2 പേരെ വെടിവയ്ക്കുകയും ഒരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

സെപ്തംബര്‍ 5 ന് കാമറോണില്‍ നിന്നും പുറപ്പെട്ട എം വി റ്റാമ്പന്‍ കപ്പല്‍ പശ്ചിമ ആഫ്രിക്കയിലെ ഗാബോണില്‍ നങ്കൂരമിട്ടു. അന്ന് അര്‍ധരാത്രി 12.50 ഒാടെയാണ് കപ്പലിന് നേരെ കടല്‍ക്കൊള്ള സംഘം അക്രമം നടത്തിയത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഭീതിജനകമായ സാഹചര്യമായിരുന്നെന്ന് കപ്പലിലുള്ള മലയാളിയായ ദീപക് ഉദയരാജ് പറഞ്ഞു.
കപ്പിലിന്റെ ചീഫ് ഓഫീസര്‍ നൗറിയല്‍ വികാസ്, കുക്ക് ഘോഷ് സുനില്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ ഘോഷിന്റെ സ്ഥിതി ഗുരുതരമാണ്.

പഞ്ചാബ് സ്വദേശിയായ കപ്പിന്റെ സെക്കന്റ് എഞ്ചിനിയര്‍ കുമാര്‍ പങ്കജിനെ കൊള്ള സംഘം തട്ടിക്കൊണ്ടുപോയി. പ്രധാന തുറമുഖത്തിന് അടുത്തായാണ് ഇന്ത്യന്‍ കപ്പലിന് നേരെ അക്രമം ഉണ്ടായത്. സഹായം എത്താന്‍ വൈകിയതായും ദീപക് പറഞ്ഞു
അടിയന്തരമായി സുരക്ഷിതരായി തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കപ്പിന്റെ ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ ഇന്ത്യന്‍ എംബസിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു.

Related Articles

Back to top button