KeralaLatest

ജൈവ കൃഷിയിൽ ലോക് ഡൗൺ വേളയിൽ നൂറുമേനി

“Manju”

പ്രജീഷ് വള്ള്യായി

ശാന്തിഗിരി ആശ്രമം വള്ള്യായിയിൽ ലോക് ഡൗൺ ആരംഭിച്ചത് മുതൽ ആരംഭിച്ച ജൈവ പച്ചക്കറി നൂറ് മേനി കൊയ്തു. ചെറുപ്പക്കാർ കൃഷിയിലേക്ക് ഇറങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് ശാന്തിഗിരിയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ശാന്തി മഹിമ ആ ദൗത്യം ഏറ്റെടുത്തു.

വിവിത തരം ചീരകൾ , വെണ്ട, പയർ, പടവലം, വെള്ളരി, മത്തൻ, ചേന, കോവക്ക, എന്നിവ കൃഷിയിടത്തിൽ വിത്തിട്ടു. ലോക് ഡൗൺ കാലത്ത് തന്നെ ശാന്തിഗിരി ഇതിൽ നൂറ് മേനി കൊയ്തു. ജൈവ കൃഷിയിൽ ശാന്തിഗിരി ആശ്രമം വള്ളിയായി മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കോവിഡ് കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ശാന്തിഗിരിയുടെ കൃഷി ഭൂമിയിൽ നിന്ന് പച്ചക്കറികൾ എത്തിച്ചു നൽകാൻ സാധിച്ചു.

ആശ്രമം ഇൻ ചാർജ്ജ് സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി ചെറുപ്പക്കാർക്ക് കൃഷിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നു

Related Articles

Back to top button