KeralaLatest

കുട്ടികള്‍ എത്താതെ തന്നെ സ്‌കൂളുകളില്‍ പ്രവേശനം തുടങ്ങി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കുട്ടികളെ കൊണ്ടുചെല്ലാതെത്തന്നെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനനടപടി തുടങ്ങി. രക്ഷിതാക്കൾ കുട്ടികളുടെ ആധാർകാർഡുമായി ചെന്നാൽ പ്രവേശനം നേടാം. സ്കൂൾ മാറ്റമാണെങ്കിൽ ടി.സി. ഇല്ലാതെയും പ്രവേശനം നൽകും. ടി.സി. പിന്നീട് ‘സമ്പൂർണ’ വഴി കിട്ടും.

പൊതുവിദ്യാലയങ്ങളിൽ എട്ടാംക്ലാസുവരെ വയസ്സുമാത്രം കണക്കാക്കി പ്രവേശനം നൽകണമെന്നാണ് നിയമം. എന്നാൽ, ചില സ്കൂളുകളിൽ സർക്കാർ ഉത്തരവു കിട്ടിയിട്ടില്ലെന്നുപറഞ്ഞ് പ്രവേശനം നിഷേധിച്ചു. ഇക്കാര്യത്തിൽ വ്യക്തതവരുത്തിയെന്ന് ഡി.ജി.ഇ. ഓഫീസ് അറിയിച്ചു.

പ്രവേശനനടപടി വരുംദിവസങ്ങളിലും തുടരും. ഓൺലൈൻ പോർട്ടലും തയാറാക്കുന്നുണ്ട്. പോർട്ടൽ തയാറാകുന്ന മുറയ്ക്ക് ഓൺലൈൻവഴിയും പ്രവേശനം നേടാം.

Related Articles

Back to top button