IndiaLatest

ആരോഗ്യ യോഗയ്ക്ക് കീഴിൽ 1 കോടി ചികിത്സകൾ നൽകി

“Manju”

ബിന്ദുലാല്‍ ഇ.ആര്‍.

കേന്ദ്ര സർക്കാരിന്റെ പ്രധാന ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതി (എബി-പിഎംജെഎവൈ) വഴി ഇന്ന്‌ വരെ 1 കോടി പേർക്ക്‌ ചികിത്സ നൽകി. ഈ നാഴികക്കല്ല് ആചരിക്കുന്നതിനായി പൊതുജനാരോഗ്യം ചർച്ച ചെയ്യുന്ന വെബിനാർ പരമ്പരയായ ആരോഗ്യ ധാരയുടെ ആദ്യ പതിപ്പ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെയും പങ്കെടുത്തു.

രാജ്യത്തെ ഏറ്റവും ദരിദ്ര ഭവനങ്ങളിൽ നിന്നുള്ള ഒരു കോടി രോഗികൾക്കാണ് ചികിത്സ നൽകിയത്, രണ്ട് വർഷം മുമ്പ് പദ്ധതി ആരംഭിച്ചതിനുശേഷമുള്ള നാഴികക്കല്ലെന്നാണ് ഡോ ഹർഷ് വർധൻ ഇതിനെ വിശേഷപ്പിച്ചത്. 13,412 കോടി രൂപ ചെലവിട്ട, 21,565 പൊതു, സ്വകാര്യ എംപാനൽഡ് ആശുപത്രികൾ വഴിയാണ്‌ ചികിത്സ നൽകിയത്‌.

ദരിദ്ര–-ദുർബല കുടുംബങ്ങൾക്ക്‌ പ്രതിവർഷം 5 ലക്ഷം രൂപവീതമുള്ള കവറേജ്‌ പ്രകാരം ആശുപത്രി ചികിത്സ താങ്ങാനാവുന്ന തരത്തിൽ തൃതീയ തലത്തിലുള്ള ആരോഗ്യ പരിരക്ഷയാണ് പദ്ധതി നൽകുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ 53 കോടി ഗുണഭോക്താക്കൾക്ക് സൗജന്യമായി പരിശോധന നടത്തുന്നതിനും കോവിഡ് -19 ചികിത്സ ലഭ്യമാക്കുന്നതിനും കേന്ദ്ര സർക്കാർ ശ്രമം നടത്തുകയാണ്‌.

ഈ അവസരത്തിൽ, ഡോ ഹർഷ് വർധൻ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ 24 മണിക്കൂറും നൽകുന്ന ‘ആസ്‌ക്‌ ആയുഷ്മാൻ’ ചാറ്റ് ബോട്ട് (വാട്സാപ്പ് ചാറ്റ്‌ സംവിധാനം) പുറത്തിറക്കി. ഏറ്റവും അടുത്തുള്ള എംപാനൽഡ് ആശുപത്രി കണ്ടെത്തുന്നതും പരാതികൾ നൽകുന്നതും ഉൾപ്പെടെ സാധ്യമാകുന്നതാണിത്‌. ഗുണഭോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ എംപാനൽ ചെയ്ത ആശുപത്രികളെ വിലയിരുത്താൻ “ഹോസ്പിറ്റൽ റാങ്കിംഗ് ഡാഷ്‌ബോർഡും” കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്തു.

Related Articles

Back to top button