KeralaLatest

സ്കാനിംഗ് നിലച്ചിട്ട് രണ്ട് മാസം

“Manju”

സ്വന്തം ലേഖകന്‍

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റിന്റെ അഭാവം മൂലം സ്കാനിംഗ് നിലച്ചിട്ട് രണ്ട് മാസം തികയുന്നു. കളർ ഡോപ്ലർ സംവിധാനം ഉൾപ്പടെ നാല് യൂണിറ്റികൾ ഉണ്ടായിരുന്നിട്ടും ആദിവാസി ഗർഭിണികൾ ഉൾപ്പടെയുള്ള രോഗികൾകളെ 100 കി മി അകലെ പെരിന്തൽമണ്ണയിലെ ആശുപത്രികളിലും സ്‌കാനിങ് സെന്ററുകളിലും അയക്കുന്നത് പതിവായിരിക്കുന്നു.

ലോകാഡോൺ ആയതിനു ശേഷമാണ് കോട്ടത്തറ ആശുപത്രിയിൽ സ്കാനിംഗ് നിലച്ചത്.ലോക് ഡൗണിലെ യാത്രാ തടസ്സം മൂലം ഡോക്ടർ എത്തുന്നില്ല. കോയമ്പത്ത്തൂർ മെഡിക്കൽ കോളേജിൽ നിന്ന് ഒന്നിടവിട്ട ഞായറാഴ്ച്ചകളിൽ റേഡിയോളജിസ്റ് എത്തി സ്കാനിംഗ് നടത്തിയിരുന്നു.

റേഡിയോളജിയിൽ വൈദഗ്ധ്യമുള്ള അസി സർജൻ അട്ടപ്പാടിയിൽ പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടും അനുമതി ലഭിച്ചിട്ടില്ല.

Related Articles

Back to top button