InternationalLatest

സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള വേഗത കൈവരിച്ച് ശാസ്ത്രലോകം.

“Manju”

ശ്രീജ.എസ്

 

മെല്‍ബണ്‍: ലോകത്തിലെ വേഗതയേറിയ ഇന്റര്‍നറ്റ് നേട്ടവുമായി ശാസ്ത്രലോകം. ഒരു സ്പ്‌ളിറ്റ് സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാകന്‍ കഴിഞ്ഞത്.

ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനു പിന്നില്‍. സെക്കന്‍ഡില്‍ 44.2 ടെറാബൈറ്റ്‌സ് ഡാറ്റാവേഗമാണ്‌ രേഖപ്പെടുത്താന്‍ ഇവര്‍ക്കായത്. നിലവിലുള്ള ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയില്‍ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാന്‍ കഴിഞ്ഞതെന്ന് ശ്രാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

മെല്‍ബണിലെ ആര്‍എംഐടി യൂണിവേഴ്‌സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റര്‍ ദൂരമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലില്‍ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗത വര്‍ദ്ധിപ്പിക്കല്‍ ഇനി എളുപ്പമാകും. നെറ്റ് കണക്ഷന്‍ വേഗതകുറഞ്ഞ രാജ്യങ്ങളില്‍ ഈ സംവിധാനം എളുപ്പത്തില്‍ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകര്‍ വിലയിരുത്തുന്നത്.

Related Articles

Back to top button