KeralaLatest

ഗുരുഭക്തിയോടെ ശാന്തിഗിരി അവധൂത യാത്ര നാളെ മുതല്‍

“Manju”

പോത്തന്‍കോട് : ആദ്ധ്യാത്മിക അനുഭൂതിക്കും അറിവിനും അനുഭവത്തിനും വേണ്ടി ശിഷ്യപരമ്പരയുടെ ആത്മസമര്‍പ്പണമായി ഗുരുവിന്റെ ത്യാഗജീവിതത്തിലൂടെയുള്ള പ്രയാണമായ ‘ശാന്തിഗിരി അവധൂത യാത്ര’ നാളെ മുതല്‍ ആരംഭിക്കും. മെയ് 1 മുതല്‍ 4 വരെയാണ് യാത്ര. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും.

25-ാം നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുവിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച 25 സ്ഥലങ്ങളിലേക്കാണ് യാത്ര പോകുന്നത്. സന്ന്യാസി സന്ന്യാസിമാരും ബ്രഹ്‌മചാരി ബ്രഹ്‌മചാരിണിമാരും ഗൃഹസ്ഥ ശിഷ്യരും യാത്രയില്‍ പങ്കുചേരും.

പ്രശാന്തിഗിരി

ചന്ദിരൂരുള്ള ഗുരുവിന്റെ ജന്മഗൃഹത്തില്‍ നിന്നാണ് മെയ് 1ന് രാവിലെ അവധൂതയാത്ര ആരംഭിക്കുന്നത്. രാവിലെ 5 മണിക്ക് ആരംഭിക്കും. 7 മണിയോടെ കാലടി ആഗമാനന്ദാശ്രമത്തില്‍ എത്തിച്ചേരും. പിന്നീട് ആലുവ അദ്വൈതാശ്രമത്തിലേക്കാണ് യാത്രാസംഘം 9 മണിയോടെ എത്തിച്ചേരുന്നത്.

ആലുവ അദ്വൈതാശ്രമം

തുടര്‍ന്ന് ചേര്‍ത്തല ചന്ദിരൂര്‍ കുമര്‍ത്തുപടി ഗുരുവിന്റെ കുടുംബ ക്ഷേത്രത്തില്‍ ഏകദേശം 11 മണിയോടെ യാത്രാസംഘം എത്തിച്ചേരും. ഗുരുവിന്റെ ജന്മഗൃഹത്തിന്റെ സമീപത്തുള്ള കൈതപ്പുഴ കായലിന്റെ തീരത്തുള്ള വഞ്ചിപ്പുരയിലേക്ക് ഉച്ചയ്ക്ക് 1 മണിയോടെ യാത്രാസംഘം എത്തും.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാര്‍ത്ത്യായനി മന്ദിരത്തില്‍ എത്തും. തുടര്‍ന്ന് വൈകുന്നേരം 5 മണിക്ക് എഴുപുന്ന ഭജന മഠത്തില്‍ എത്തും. അവിടെ നിന്ന് യാത്രാസംഘം ഹരിപ്പാട് കെ.പി.വൈദ്യരുടെ ഭവനത്തിലേക്കാണ് പോകുന്നത്. അന്ന് രാത്രി ഹരിപ്പാട് യാത്രാസംഘം താമസിക്കും.

യാത്രയുടെ രണ്ടാം ദിവസമായ മെയ് രണ്ടിന് രാവിലെ വര്‍ക്കലയിലെത്തും. വര്‍ക്കല പാപനാശം ബീച്ചില്‍ രാവിലെ 7 മണിക്കെത്തി പ്രാര്‍ത്ഥന നടത്തും. പിന്നീട് രാവിലെ 11മണിയോടെ ശിവഗിരി മഠത്തില്‍ എത്തിച്ചേരും. വര്‍ക്കലയില്‍ ശിവഗിരിക്ക് സമീപം ദാനം ലഭിച്ച ഒരു തുണ്ട് ഭൂമിയില്‍ പത്ത് മടല്‍ ഓലയും കുറേ കപ്പത്തണ്ടുകളും കൊണ്ട് ഒരു കുടില്‍ കെട്ടി ശാന്തിഗിരി പ്രസ്ഥാനത്തിന് ഗുരു തുടക്കം കുറിച്ച പ്രദേശത്തേക്കാണ് തുടര്‍ന്നെത്തുന്നത്. ഗുരു ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠ നടത്തിയ കടക്കാവൂര്‍ കുഴിവിള ആശ്രമത്തില്‍ 1 മണിയോടെ എത്തിച്ചേരും.

കാര്‍ത്ത്യായനി മന്ദിരം

ശംഖുമുഖം ബീച്ചില്‍ വൈകുന്നേരം 5 മണിക്ക് എത്തിച്ചേരുന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം 7 മണിക്ക് വലിയതുറ പാലത്തില്‍ എത്തും. രാത്രി 9 മണിക്ക് ബീമാപള്ളിയില്‍ എത്തുന്ന യാത്രാസംഘം അന്ന് രാത്രി അവിടെത്തങ്ങും.

മൂന്നാം ദിവസമായ മെയ് 3 രാവിലെ 6 മണിക്ക് ശിവഗിരിയുടെ ബ്രാഞ്ചായ കുന്നുംപാറ ആശ്രമത്തില്‍ എത്തിച്ചേരുന്നു. 10 മണിയോടെ അരുവിപ്പുറം ആശ്രമത്തില്‍ എത്തിച്ചേരും. അങ്ങനെ കൊടിതൂതക്കി മലയില്‍ യാത്രാസംഘം എത്തിച്ചേരും.

ആഗമാനന്ദാശ്രമം

വൈകുന്നേരം പത്മനാഭപുരം കൊട്ടാരം, കാട്ടുവാസാഹിബ്മല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 6 മണിക്ക് കള്ളിയങ്കാട്ടുനീലി ക്ഷേത്രത്തില്‍ എത്തും. രാത്രി 7 മണിയോടെ തക്കല കോടതിവളപ്പില്‍ എത്തും. തുടര്‍ന്ന് ശുചീന്ദ്രവും സന്ദര്‍ശിക്കും.

വള്ളപ്പുര

കന്യാകുമാരിയിലേക്ക് യാത്രാസംഘം തുടര്‍ന്നെത്തുകയും ത്രിവേണി സംഗമത്തില്‍ ഗുരു സങ്കല്പം ചെയ്യുകയും പ്രഭാഷണം നടത്തുകയും ചെയ്ത സ്ഥലത്ത് പ്രാര്‍ത്ഥനയും ധ്യാനവും നടത്തുകയും ചെയ്യുന്നു. മെയ് 4ന് രാവിലെ 7 മണിയോടെ അവധൂതയാത്ര പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരുപാദങ്ങളില്‍ സമര്‍പ്പിതമാകും.

വര്‍ക്കല ബീച്ച്

 

 

 

 

Related Articles

Back to top button