KeralaLatest

അപൂർവ്വ ജനിതക രോഗം ബാധിച്ച കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി കണ്ണൂർ പരിയാരത്ത് നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിൽ സുമനസുകളുടെ സഹാത്തോടെ സുരക്ഷിതമായി എത്തിച്ച് ചൈൽഡ് പ്രൊട്ടക്റ്റ് ടീം…*

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കാസർഗോഡ് ജില്ലയിലെ രാജേഷ് – രമാദേവി ദമ്പതികളുടെ 4 മാസം പ്രായമുള്ള ആൺകുഞ്ഞ് അപൂർവ്വ ജനിതക രോഗം ബാധിച്ച് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അത്യാസന്ന നിലയിലായ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് CPT കുവൈറ്റ് കോഡിനേറ്റർ ശ്രീ.ഷാഫി കോഴിക്കോട് മുഖാന്തിരം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ശാന്തകുമാറിനെ ബന്ധപെടുകയും സംസ്ഥാന ഭാരവാഹികളുമായി കൂടി ആലോചിച്ച് മിഷൻ നടത്തുകയായിരുന്നു.
രാജേഷ് രമാദേവി ദമ്പതികൾക്ക് നേരത്തെ ജനിച്ചിരുന്ന രണ്ട് കുട്ടികളും ഇതേ രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും പെരുന്നാളിന്റെ തലേ ദിവസമായതിനാൽ റോഡിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യത ഉള്ളതിനാൽ സംഘടന ഈ മിഷൻ ഏറ്റെടുക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉണ്ടാകും എന്ന് കരുതിയെങ്കിലും സുമനസുകളുടെ സഹായത്താൽ ദൗത്യം വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു.ആംബുലൻസ് ഓടിക്കാനുള്ള ദൗത്യം അജ്മൽ കൊന്നക്കാട്, സഹഡ്രൈവർ സൂരജ് എന്നിവർ ഏറ്റെടുത്തു. കുട്ടിയെ അനുഗമിച്ച് രക്ഷിതാക്കൾക്ക് പുറമേ നേഴ്സും സി.പി.ടി യു എ ഇ കമ്മിറ്റി ട്രെഷറർ ആയ രാഹുൽ രാമകൃഷ്‌ണൻ, സിപിടി കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ശില്പരാജ് എന്നിവരും ഉണ്ടായിരുന്നു.
പ്രതീക്ഷിച്ചതിലും നേരത്തെ കൃത്യം 7.15 ന് ആംബുലൻസ് കുട്ടിയെ അമൃതാ ആശുപത്രിയിൽ എത്തിച്ച് മിഷൻ വിജയകരമായി പൂർത്തിയാക്കി.
ഈ ഉദ്യമത്തിൽ സഹകരിച്ച ആംബുലൻസ് ഡ്രൈവർമാർ, സിപിടി പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ആംബുലൻസ് അസോസിയേഷൻ ഭാരവാഹികൾ, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങീ ഏവർക്കും സംഘടന നന്ദി അറിയിയിച്ചു

Related Articles

Back to top button