IndiaLatest

രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

“Manju”

ബംഗളൂരു: അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പുഷ്പയുടെ സംഭാഷണങ്ങളും ഗാനങ്ങളും വളരെയധികം ശ്രദ്ധനേടിയിരുന്നു. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പുഷ്പയുടെ ഡയലോഗുകളും പാട്ടുകളും ഉള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ചന്ദനം കടത്തുന്നുണ്ട്. ഈ ദൃശ്യങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് യാസിന്‍ ചന്ദനം കടത്തിയത്. ആദ്യം ട്രക്കില്‍ രക്തചന്ദനം കയറ്റി ശേഷം അതിനു മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കി.വാഹനത്തില്‍ കൊവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു.

പൊലീസിനെ വെട്ടിച്ച്‌ കര്‍ണാടക അതിര്‍ത്തി കടന്നെങ്കിലും മഹാരാഷ്ട്ര പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി.

Related Articles

Back to top button