AlappuzhaKeralaLatest

സൗജന്യ മരുന്ന്, ഭക്ഷ്യ കിറ്റ് വിതരണം

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര 726ആം നമ്പർ എൻ എസ് എസ് കരയോഗം, ക്യാൻസർ വൃക്ക രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും ഭക്ഷണ കിറ്റ് വിതരണവും നടത്തി.

കേരളത്തിലെ മികച്ച എൻഎസ്എസ് കരയോഗങ്ങളിൽ ഒന്നായ നങ്ങ്യാർകുളങ്ങര കരയോഗം ഇതുപോലെയുള്ള സേവനപ്രവർത്തനങ്ങൾ മുൻപും പലപ്രാവശ്യം നടത്തിയിട്ടുണ്ട്. മഹാ പ്രളയത്തിനുശേഷം സൗജന്യ വസ്ത്ര വിതരണവും സൗജന്യ ഭക്ഷണ കിറ്റ് വിതരണം നടത്തിയിരുന്നു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും സൗജന്യ മരുന്നു മാസ്ക് വിതരണവും നടത്തുമെന്ന് കരയോഗം പ്രസിഡന്റ് എസ് സജിത് അറിയിച്ചു.

വിതരണ ഉദ്ഘാടനം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പി. സന്തോഷ് കുമാർ നിർവ്വഹിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്റ് സജിത് എസ്., സെക്രട്ടറി ആർ ജി ശ്രീകുമാർ, യൂണിയൻ കമ്മിറ്റി അംഗം വി.വിജുലാൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button