India

ആരാധനാലയങ്ങൾ തുറക്കും

“Manju”

മുംബൈ• തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ. കോവി‍‍ഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ആരാധനാലയങ്ങൾ തുറക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ചിലാണ് ആരാധനാലയങ്ങൾ അടച്ചിട്ടത്. ആരാധനാലയങ്ങൾ തുറക്കാത്തതിനെ ബിജെപി വിമർശിച്ചിരുന്നു. ഗവർണർ ഭഗത് സിങ് കോഷിയാരിയും ആരാധനാലയങ്ങൾ തുറക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

ആരാധനാലയങ്ങൾ ഉടൻ തന്നെ തുറക്കുമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദീപാവലിക്കുശേഷം 9 മുതൽ 12 വരെ ക്ലാസുകൾ തുറക്കാൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. മുതിർന്ന ആൾക്കാർക്ക് കോവിഡ് പിടിപെടാൻ സാധ്യത കൂടുതലായതിനാലാണ് ആരാധനാലയങ്ങൾ തുറക്കാതിരുന്നതെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button